ഇടുക്കി: പന്നിയാര്‍കുട്ടിയില്‍ ജീപ്പ് നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു. പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന, വണ്ടി ഓടിച്ചിരുന്ന തട്ടാമ്പള്ളിയില്‍ എബ്രഹാം(അവറാച്ചന്‍) എന്നിവരാണ് മരിച്ചത്. കായികതാരം കെ എം ബീനാമോളുടെ സഹോദരിയാണ് റീന. മൂന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.