വൈഎംസിഎ സ്‌നേഹസ്പര്‍ശം പദ്ധതിക്ക് കട്ടപ്പനയില്‍ തുടക്കം
വൈഎംസിഎ സ്‌നേഹസ്പര്‍ശം പദ്ധതിക്ക് കട്ടപ്പനയില്‍ തുടക്കം

ഇടുക്കി: വൈഎംസിഎ സ്‌നേഹസ്പര്‍ശം പദ്ധതി കട്ടപ്പന വള്ളക്കടവ് സ്‌നേഹസദനില്‍ സംസ്ഥാന ചെയര്‍മാന്‍ പ്രൊഫ. അലക്‌സ് തോമസ് ഉദ്ഘാടനം ചെയ്തു. നോമ്പുകാലത്ത് സംസ്ഥാനത്ത് ഉടനീളം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനമാണ് നടന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികളാണ് സ്‌നേഹസ്പര്‍ശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് രജിറ്റ് ജോര്‍ജ് അധ്യക്ഷനായി. സംസ്ഥാന വൈസ് ചെയര്‍മാന്‍ കുര്യന്‍ തൂമ്പുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം വര്‍ഗീസ് അലക്‌സാണ്ടര്‍, സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ്, കട്ടപ്പന വൈഎംസിഎ സെക്രട്ടറി കെ ജെ ജോസഫ് എന്നിവര്‍ സംസാരിച്ചു. ട്രഷറാര്‍ യു സി തോമസ്, ലാല്‍ പീറ്റര്‍ പി ജി, ഒ എ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






