പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിയെ തെരുവ് നായ കടിച്ചു
പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിയെ തെരുവ് നായ കടിച്ചു

ഇടുക്കി: ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ച് പരിക്കേല്‍പ്പിച്ചു. നരിയമ്പാറ സ്വദേശികളായ ഗീത- രാജേഷ് ദമ്പതികളുടെ മകള്‍ കാവ്യയ്ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിലാണ് നായയുടെ ആക്രമണമുണ്ടായത്. പഴയ സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ അമ്മയ്ക്കൊപ്പം എത്തിയ വിദ്യാര്‍ഥി കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെയാണ് നായ കൈയില്‍ കടിച്ചത്. ഉടന്‍ കട്ടപ്പന സഹകരണ ആശുപത്രിയിലും തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്ന് പരീക്ഷ എഴുതിയ ശേഷം ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളിലെ എച്ച്എസ്എസ് വിദ്യാര്‍ഥിനിയാണ്. പഴയ ബസ് സ്റ്റാന്‍ഡില്‍ തെരുവ് നായ ശല്യം വര്‍ധിച്ചിട്ടുണ്ട്.
What's Your Reaction?






