പരപ്പ് ചാവറഗിരി സിഎംഐ സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
പരപ്പ് ചാവറഗിരി സിഎംഐ സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: പരപ്പ് ചാവറഗിരി സിഎംഐ സ്‌പെഷ്യല്‍ സ്‌കൂളില്‍ വാര്‍ഷികം സിനി ആര്‍ട്ടിസ്റ്റ് ദേവനന്ദ ഉദ്ഘാടനം ചെയ്തു. ഇല്ലുമിന 2025 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ അധ്യക്ഷനായി. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ജേക്കബ്, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു ജോണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് ജോയി, വികാസ് യോജന സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ലിജോ കെ ജോസഫ്, ഫാ. മാര്‍ട്ടിന്‍ മള്ളാത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. യുവ ഗായകന്‍ അരുണ്‍ അനിരുദ്ധനേയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും അനുമോദിച്ചു.
What's Your Reaction?






