കാഞ്ചിയാറില്‍ കാട്ടാന ഇറങ്ങി
കാഞ്ചിയാറില്‍ കാട്ടാന ഇറങ്ങി

കട്ടപ്പന:പട്ടാപ്പകല്‍ കാഞ്ചിയാറില്‍ കാട്ടാന ഇറങ്ങി. ശനിയാഴ്ച വൈകിട്ടോടെയാണ് മറ്റപ്പള്ളിക്കവലയിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന എത്തിയത്. ഇടുക്കി വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിവിടം. പ്രദേശവാസിയായ യുവാവാണ് കാട്ടാനയെ ആദ്യം കണ്ടത്. ഉടന്‍തന്നെ മറ്റുള്ളവരെ വിവരമറിയിച്ചു. ആളുകള്‍ കൂട്ടംകൂടി ബഹളം വച്ചതോടെ കാട്ടാന വനത്തിലേക്ക് പോയി.
10 വര്‍ഷം മുമ്പും ഇവിടെ കാട്ടാനശല്യമുണ്ടായിട്ടുണ്ട്. വനാതിര്‍ത്തിയില്‍ ഫെന്‍സിങ്ങോ ട്രഞ്ചോ ഇല്ലാത്തതാണ് പ്രതിസന്ധി. കൂടാതെ, മേഖലയില്‍ വഴിവിളക്കുകള്‍ ഇല്ലാത്തതും ആളുകളെ ആശങ്കയിലാക്കുന്നു.
What's Your Reaction?






