വീട്ടില്‍ പ്രസവിച്ച യുവതിക്ക് കരുതലൊരുക്കി കട്ടപ്പന താലൂക്ക് ആശുപത്രി

വീട്ടില്‍ പ്രസവിച്ച യുവതിക്ക് കരുതലൊരുക്കി കട്ടപ്പന താലൂക്ക് ആശുപത്രി

Jun 22, 2025 - 17:07
Jun 22, 2025 - 18:43
 0
വീട്ടില്‍ പ്രസവിച്ച യുവതിക്ക് കരുതലൊരുക്കി കട്ടപ്പന താലൂക്ക് ആശുപത്രി
This is the title of the web page

ഇടുക്കി: വീട്ടില്‍ പ്രസവിച്ച യുവതിക്കും നവജാതശിശുവിനും പരിചരണവും കരുതലുമൊരുക്കി കട്ടപ്പന താലൂക്ക് ആശുപത്രി. ഇഎന്‍ടിയിലെ ഡോ. വി എസ് ബെറ്റി, അത്യാഹിത വിഭാഗത്തിലെ ഡോ. ഗ്രീഷ്മ മത്തച്ചന്‍ എന്നിവരുടെയും നഴ്സുമാരുടെയും അവസരോചിത ഇടപെടലില്‍ പരിചരണവും പ്രഥമശുശ്രൂഷയും ലഭ്യമാക്കിയതോടെ യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ പ്രസവിച്ച കാഞ്ചിയാര്‍ സ്വദേശിനിയേയും കുഞ്ഞിനെയും ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശ്രീഷ്മ പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആര്‍എംഒ ഇന്‍ചാര്‍ജ് കൂടിയായ ഇഎന്‍ടി ഡോക്ടര്‍ ബെറ്റിയെ വിളിച്ചുവരുത്തി. ഗൈനക്കോളജി വിഭാഗമില്ലാത്ത കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഇരുവരുടെയും അവസരോചിത ഇടപെടലില്‍ അമ്മയേയും കുഞ്ഞിനെയും ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ കഴിഞ്ഞു.

ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രസവശുശ്രൂഷയും പരിശോധനയും നടത്തിയിരുന്നത്. ജൂലൈ 7 ആയിരുന്നു പ്രസവ തീയതി. എന്നാല്‍, ഞായറാഴ്ച രാവിലെ 8.20 ഓടെ വീട്ടില്‍ പ്രസവിക്കുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷയും പരിചരണവും നല്‍കി യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുത്തിയശേഷം അമ്മയേയും കുഞ്ഞിനെയും ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് തുടര്‍ചികിത്സയ്ക്കായി അയച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow