ഡീന്‍ കുര്യാക്കോസ് എംപിയുടെ റൈസ് പദ്ധതി: പരീക്ഷാവിജയികള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു
ഡീന്‍ കുര്യാക്കോസ് എംപിയുടെ റൈസ് പദ്ധതി: പരീക്ഷാവിജയികള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു

ഇടുക്കി: ഡീന്‍ കുര്യാക്കോസ് എംപിയുടെ വിദ്യാഭ്യാസ പദ്ധതിയായ 'റൈസ'ിന്റെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലപത്തിലെ സ്‌കൂളുകളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് മെറിറ്റ് അവാര്‍ഡ് സമ്മാനിച്ചു. തൊടുപുഴ വിമല പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സിബിഎസ്ഇ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെയാണ് ഉപഹാരം നല്‍കിയത്. മികച്ച വിജയശതമാനം നേടിയ സ്‌കൂളുകള്‍ക്കും അവാര്‍ഡുകള്‍ നല്‍കി. ചലച്ചിത്ര നടന്‍ ജോസുകുട്ടി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷനായി. ജനപ്രതിനിധികള്‍, അധ്യാപക-രക്ഷകര്‍തൃ പ്രതിനിധികള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി.
What's Your Reaction?






