ഹൈറേഞ്ചിലെ വിദ്യാഭ്യാസ മേഖലയില്‍ ലബ്ബക്കട ജെപിഎം കോളേജിന്റെ സംഭാവന വിലമതിക്കാനാകാത്തത്: മന്ത്രി റോഷി അഗസ്റ്റിന്‍
ഹൈറേഞ്ചിലെ വിദ്യാഭ്യാസ മേഖലയില്‍ ലബ്ബക്കട ജെപിഎം കോളേജിന്റെ സംഭാവന വിലമതിക്കാനാകാത്തത്: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍കളുടെ പ്രവേശനോത്സവം നടത്തി. വിജ്ഞാനോത്സവം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. ഹൈറേഞ്ചിലെ വിദ്യാഭ്യാസ മേഖലയില്‍ ജെപിഎം കോളേജ് നല്‍കികൊണ്ടിരിക്കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. നിരവധി സര്‍വകലാശാലാ റാങ്കുകള്‍ കരസ്ഥമാക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. സിഎസ്ടി വൈദികരുടെ നേതൃത്വത്തിലുള്ള ഈ വൈജ്ഞാനിക ഉദ്യമത്തില്‍ നാടിനും കുടിയേറ്റ മേഖലയ്ക്കുമുണ്ടായ അഭിവൃദ്ധി വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. കോളേജ് മാനേജര്‍ ഫാ.ജോണ്‍സണ്‍ മുണ്ടിയത്ത് അധ്യക്ഷനായി. യോഗത്തില്‍ അര്‍ഷമോള്‍ ആര്‍, ഷിജിന്‍ അലക്‌സ്, അഭിനയ സുബാഷ് തുടങ്ങിയ റാങ്ക് ജേതാക്കളെയും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. സെന്റ്.ജോസഫ് പ്രോവിന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.മാത്യു മുണ്ടിയത്ത്, പ്രിന്‍സിപ്പല്‍ ഡോ.വി ജോണ്‍സണ്‍, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.റോണി എസ് റോബര്‍ട്ട്, ബര്‍സാര്‍ ഫാ.ചാള്‍സ് തോപ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ.പ്രിന്‍സ് തോമസ്, പിടിഎ പ്രതിനിധി തങ്കച്ചന്‍ പാമ്പാടുംപാറ, അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് ജോജോ കുമ്പളന്താനം, നോഡല്‍ ഓഫീസര്‍ സനൂപ് കുമാര്‍ ടി സ് എന്നിവര്‍ സംസാരിച്ചു. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ നേതൃത്വത്തില്‍ തിരിതെളിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിരവധി രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത പരിപാടിയില്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടത്തി.
What's Your Reaction?






