മൂന്നാറിലിറങ്ങിയ പുലിക്കായി നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
മൂന്നാറിലിറങ്ങിയ പുലിക്കായി നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിലിറങ്ങിയ പുലിക്കായി നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്.
പഴയ മൂന്നാറില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വനംവകുപ്പിന്റെ നടപടി.
ഏതാനും ദിവസം ദിവസങ്ങള്‍ക്കുമുമ്പാണ് പഴയ മൂന്നാര്‍ കെഡിഎച്ച്പി ക്ലബ്ബ് ഭാഗത്ത് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നാട്ടുകാര്‍ രണ്ട് തവണ പുലിയെ നേരില്‍ കാണുകയും ചെയ്തു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകള്‍ പുലിയുടെതാണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ വനംവകുപ്പ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയത്. മൂന്നാര്‍ ആര്‍ആര്‍ടി, പെട്ടിമുടി ആര്‍ആര്‍ടി എന്നിവരുടെ നേതൃത്വത്തില്‍ സംയുക്തമായി രാത്രികാലത്തും പരിശോധന തുടര്‍ന്നുവരുന്നുണ്ട്. നിലവിലെ പരിശോധനകള്‍ തുടരുന്നതിനൊപ്പം പ്രദേശത്ത് ക്യാമറ ട്രാപ്പ് സ്ഥാപിക്കാനും വനംവകുപ്പ് തീരുമാനിച്ചു. മാട്ടുപ്പെട്ടിക്ക് സമീപം കടുവയെ കണ്ടെത്തിയ സാഹചര്യത്തില്‍ ഇവിടെയും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മേഖലയില്‍ മൂന്ന് കടുവകള്‍ ഉണ്ടെന്നാണ് നിഗമനം. അതേസമയം കടുവയുടെ ആക്രമണത്തില്‍ പശുക്കളെ നഷ്ടമായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമടക്കം നല്‍കുന്ന നടപടികള്‍ വനം വകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്.
What's Your Reaction?






