മൂന്നാര്‍ ഗവ. കോളേജിന് പുതിയ കെട്ടിടം: ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി
മൂന്നാര്‍ ഗവ. കോളേജിന് പുതിയ കെട്ടിടം: ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി

ഇടുക്കി: മൂന്നാര്‍ ഗവ. കോളേജ് നിര്‍മാണത്തിനാവശ്യമായ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. മൂന്നാര്‍ എന്‍ജിനീയറിങ് കോളേജിന്റെ കൈവശമുള്ള 1.45 ഹെക്ടര്‍ ഭൂമിയും ഡിടിപിസിയുടെ കൈവശമുള്ള 0.8332 ഹെക്ടര്‍ ഭൂമിയും റവന്യു വകുപ്പിന്റെ അധീനതയിലുള്ള 0.5961 ഹെക്ടര്‍ ഭൂമിയും ചേര്‍ത്ത് 2.8862 ഹെക്ടര്‍ ഭൂമിയാണ് കണ്ടെത്തിയിട്ടുള്ളത്. മൂന്നാര്‍ ദേവികുളം റോഡിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം പ്രവര്‍ത്തിച്ചിരുന്ന കോളേജിന്റെ കെട്ടിടം 2018ലെ പ്രളയത്തിലാണ് തകര്‍ന്നത്. പിന്നീട് മൂന്നാറില്‍ തന്നെയൊരുക്കിയ താല്‍ക്കാലിക സംവിധാനത്തിലാണ് നിലവില്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം തകര്‍ന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിടും പുതിയ കെട്ടിടം യാഥാര്‍ഥ്യമാക്കാത്തതില്‍ വലിയ പ്രതിഷേധം നിലനിന്നിരുന്നു. എന്നാല്‍ പുതിയ കോളേജ് കെട്ടിടം നിര്‍മിക്കാനാവശ്യമായ സ്ഥല ലഭ്യതയാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്ന അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മണ ജോലികള്‍ ആരംഭിക്കണമെന്നും ഉത്തരവിലുണ്ട്. ഭൂമി ലഭ്യമായതോടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ വേഗത കൈവരിച്ച് കോളേജിനായി പുതിയ കെട്ടിടം വൈകാതെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ.
What's Your Reaction?






