കല്ലാര്‍കുട്ടി-വെള്ളത്തൂവല്‍-മുതുവാന്‍കുടി റോഡരികിലെ കാട് വാഹനയാത്രികര്‍ക്ക് ഭീഷണി
കല്ലാര്‍കുട്ടി-വെള്ളത്തൂവല്‍-മുതുവാന്‍കുടി റോഡരികിലെ കാട് വാഹനയാത്രികര്‍ക്ക് ഭീഷണി

ഇടുക്കി: കല്ലാര്‍കുട്ടി-വെള്ളത്തൂവല്‍-മുതുവാന്‍കുടി റോഡിലെ വശങ്ങളില്‍ വളര്‍ന്നുനില്‍ക്കുന്ന കാട് വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു. മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങളഉള്‍പ്പെടെ ഇതുവഴി കടന്നുപോകുന്നുണ്ട്. വളവുകളില്‍ അടക്കം കാട് വളര്‍ന്നതോടെ ഡ്രൈവര്‍മാരുടെ കാഴ്ച മറയുന്ന സ്ഥിതിയുണ്ട്. ഇതിനൊപ്പം കൃത്യമായ ഇടങ്ങളില്‍ ഓട ഇല്ലാത്തതിനാല്‍ മഴവെള്ളപ്പാച്ചിലില്‍ റോഡ് പലയിടത്തും ഇടിഞ്ഞ് പോയിട്ടുണ്ട്. ഇതും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമാണ്. മൂന്നാറിലേയ്ക്ക് കൂടാതം ചെങ്കുളം ബോട്ടിങ് സെന്ററിലേക്കും ഇതുവഴി യാത്ര ചെയ്യാമെന്നതിനാല്‍ നിരവധി വാഹനങ്ങളാണ് ദിവസേന എത്തുന്നത്. സ്വകാര്യ ബസുകളും ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. വളര്‍ന്ന് നില്‍ക്കുന്ന കാട് വാഹനങ്ങളില്‍ ഇരിക്കുന്നവരുടെ മുഖത്തടിക്കുന്നത് നിത്യസംഭവമാണ്. വാഹനയാത്രികര്‍ക്കുപുറമെ കാല്‍നടയാത്രികര്‍ക്കും ഇത്തരത്തില്‍ കാട് വളര്‍ന്ന് നില്‍ക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കാട് വെട്ടിമാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.
What's Your Reaction?






