ദേശീയപാത നിര്‍മാണ പ്രതിസന്ധി: എന്‍ എച്ച് സംരക്ഷണ സമിതി സമരത്തിന് പിന്തുണയുമായി അടിമാലി മഹല്ല് മേഖല കോഡിനേഷന്‍ കമ്മിറ്റി
ദേശീയപാത നിര്‍മാണ പ്രതിസന്ധി: എന്‍ എച്ച് സംരക്ഷണ സമിതി സമരത്തിന് പിന്തുണയുമായി അടിമാലി മഹല്ല് മേഖല കോഡിനേഷന്‍ കമ്മിറ്റി

ഇടുക്കി:കൊച്ചി - ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 31ന് എന്‍ എച്ച് സംരക്ഷണ സമിതി പ്രതിഷേധ മാര്‍ച്ച് നടത്തും. വന്‍ ജനപിന്‍തുണയോടെ നടത്തുന്ന പ്രതിഷേധത്തില്‍ പിന്തുണ പ്രഖ്യാപിച്ച് അടിമാലി മഹല്ല് മേഖല കോഡിനേഷന്‍ കമ്മിറ്റിയും പങ്കെടുക്കുമെന്ന് കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയപാത വനമാണെന്ന് വനം അഡീഷണല്‍ ചീഫ് സെക്രട്ടറി കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ വിധി ഉണ്ടായിട്ടുള്ളതെന്ന് മഹല്ല് കമ്മിറ്റി കുറ്റപ്പെടുത്തി. വനം വകുപ്പിന്റെ ബിനാമിയായ ഒരു പരിസ്ഥിതിവാദി കൊടുത്ത പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി. അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ എച്ച് അലി, ടൗണ്‍ ജുമാ മസ്ജിദ് രക്ഷാധികാരി ഇമാം ഹാഫിസ് മുഹമ്മദ് ശരീഫ് അല്‍ അര്‍ഷാദി, ഡികെഎല്‍എം മേഖല പ്രസിഡന്റ് നൗഷാദ് മിഫ്താഹി, മന്നാംകാല ജുമാ മസ്ജിദ് ഇമാം അഷറഫ് ഫൈസി, വി കെ യൂനസ്, സി എസ് നാസര്‍, സി എച്ച് അഷറഫ്, സുനീര്‍ കാരിമറ്റം, കരിം പാറേക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






