അടിമാലി പഞ്ചായത്തിന് മുമ്പില്‍ നിര്‍മിക്കുന്ന ഗാന്ധിജിയുടെ അര്‍ധകായ പ്രതിമയുടെ അനാച്ഛാദനം ഒക്ടോബര്‍ 2ന്
അടിമാലി പഞ്ചായത്തിന് മുമ്പില്‍ നിര്‍മിക്കുന്ന ഗാന്ധിജിയുടെ അര്‍ധകായ പ്രതിമയുടെ അനാച്ഛാദനം ഒക്ടോബര്‍ 2ന്

ഇടുക്കി: അടിമാലി പഞ്ചായത്തിന് മുമ്പില്‍ മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമ സ്ഥാപിക്കാന്‍ ഭരണസമിതി തീരുമാനം. ഇതിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. പഞ്ചായത്തിന്റെ പ്രധാനകവാടത്തിനരികെ മഹാത്മാഗാന്ധിയുടെ മറ്റൊരു പ്രതിമ ഉള്ളപ്പോള്‍ തന്നെയാണ് ഭരണസമിതി പുതിയ അര്‍ധകായ പ്രതിമ സ്ഥാപിക്കുന്നത്. 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രതിമ സ്ഥാപിക്കുന്നത്. എറണാകുളം തൃപ്പൂണിത്തുറ കേന്ദ്രമാക്കിയുള്ള കേരള ഗ്രാമവികസന സാനിറ്റേഷന്‍ സൊസൈറ്റിയാണ് നിര്‍മാണ ജോലികള്‍ ഏറ്റെടുത്തിട്ടുള്ളത്. ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ പുതിയ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുന്നത്. 3 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. മുമ്പ് പ്രധാന കവാടത്തിനരികെ നിര്‍മിക്കപ്പെട്ടിട്ടുള്ള മണ്ഡപം വലിയ വാഹനങ്ങള്‍ പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവേശിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നത് പരാതി ഉയര്‍ന്നിരുന്നു. ഈ മണ്ഡപവും മണ്ഡപത്തിലെ ഗാന്ധി പ്രതിമയും സംബന്ധിച്ച് കൂടിയാലോചനകള്‍ക്കുശേഷം പിന്നീട് തീരുമാനം കൈകൊള്ളുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. അതേ സമയം പുതിയ അര്‍ധകായ പ്രതിമസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ട്. പുതിയ പ്രതിമസ്ഥാപിക്കുന്നത് വീണ്ടും പണ ചെലവിന് ഇടവരുത്തുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.
What's Your Reaction?






