ചക്കുപള്ളം ആറാംമൈല്‍ ശ്രീഭദ്രകാളി ധര്‍മശാസ്താക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം നടത്തി
ചക്കുപള്ളം ആറാംമൈല്‍ ശ്രീഭദ്രകാളി ധര്‍മശാസ്താക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം നടത്തി

ഇടുക്കി: ചക്കുപള്ളം ആറാംമൈല്‍ ശ്രീഭദ്രകാളി ധര്‍മശാസ്താക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം നടത്തി. ക്ഷേത്രം മേല്‍ശാന്തി തൊടുപുഴ മഹേഷ് ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. കുട്ടികള്‍ക്കായി പ്രത്യേകം തയ്യാര്‍ ചെയ്ത സാരസ്വതാരിഷ്ടം, ബ്രഹ്‌മിഹൃദം എന്നീ ഔഷധങ്ങളും വിതരണം ചെയ്തു. തുടര്‍ന്ന് പ്രത്യേക ദീപാരാധനയും നടത്തി. വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പ്രകാശ് ചെട്ടിയാര്‍ അംബിയില്‍, വൈസ് പ്രസിഡന്റ് വാസുദേവന്‍ ചാലില്‍താഴെ, സെക്രട്ടറി നന്ദന്‍ കുന്നത്ത്, ഖജാന്‍ജി സി ആര്‍ തങ്കപ്പന്‍ ചാഞ്ഞനാനിക്കല്‍, ജോയിന്റ് സെക്രട്ടറി രാജേഷ് കൃഷ്ണന്‍കുട്ടി താമരശേരില്‍, നാലമ്പലനിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ നായര്‍ വരിക്കയില്‍, കണ്‍വീനര്‍ അനില്‍ പൊടിപ്പാറയില്‍, വനിതാ സംഘം ഭാരവാഹികളായ ഷീനാ സജി, ദീപാ പ്രകാശ്, ബിന്ദു ഹരിദാസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികളടക്കം നിരവധി ഭക്തജനങ്ങളും പങ്കെടുത്തു
What's Your Reaction?






