സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന റീജിയന്‍ അഞ്ചുരുളിയില്‍ ശൂചികരണം നടത്തി
സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന റീജിയന്‍ അഞ്ചുരുളിയില്‍ ശൂചികരണം നടത്തി

ഇടുക്കി: സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന റീജിയനും കാഞ്ചിയാര്‍ പഞ്ചായത്തും ചേര്‍ന്ന് മെഗാ ക്ലീനിങ് ഡ്രൈവ് അഞ്ചുരുളിയില്‍ നടത്തി. ശുചിത്വ ഉത്സവം എന്ന പേരില്‍ നടന്ന പരിപാടി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലെ വിവിധ മേഖലകളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ എടുത്തുമാറ്റി. കാഞ്ചിയാര്‍ പഞ്ചായത്തംഗങ്ങള്‍, ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
What's Your Reaction?






