കുമളിയിലെ ദുരിതബാധിത പ്രദേശത്ത് ഡീന്‍ കുര്യാക്കോസ് എംപി സന്ദര്‍ശനം നടത്തി
കുമളിയിലെ ദുരിതബാധിത പ്രദേശത്ത് ഡീന്‍ കുര്യാക്കോസ് എംപി സന്ദര്‍ശനം നടത്തി

ഇടുക്കി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുമളി പെരിയാര്‍ നഗറില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി സന്ദര്‍ശനം നടത്തി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകേണ്ടതുണ്ടെന്ന് എം പി പറഞ്ഞു. രണ്ടുദിവസങ്ങളിലായി പെയത് കനത്ത മഴയില്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ചെളികൊണ്ട് നിറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ട് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് മേഖലയില്‍ ഉണ്ടായത്. മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലത്തെത്തി ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചിരുന്നു. ചെയ്യേണ്ട മുന്‍കരുതലുകള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തതിനുശേഷമാണ് എംപി സന്ദര്‍ശനത്തിനെത്തിയത്. വീടും വീട്ടുപകരണങ്ങളുമെല്ലാം ഭാഗികമായും ചിലയിടങ്ങളില്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. ചെളി പൂര്‍ണമായി മാറ്റി സാധാരണ നിലയിലേക്ക് എത്താന്‍ ദിവസങ്ങള്‍ വേണ്ടിവരും. ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവിധ സഹകരണവും പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാണ് എം പി മടങ്ങിയത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട്, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു ദാനിയേല്‍, മുന്‍ പഞ്ചായത്തംഗം ഹൈദ്രോസ് മീരാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?






