തങ്കമണി - ഇരുകൂട്ടി - പാണ്ടിപ്പാറ റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി
തങ്കമണി - ഇരുകൂട്ടി - പാണ്ടിപ്പാറ റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി
ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ തങ്കമണി - ഇരുകൂട്ടി - പാണ്ടിപ്പാറ റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. ഈ ബജറ്റിലും കാമാക്ഷി പഞ്ചായത്തിലെ തങ്കമണി, കാല്‍വരിമൗണ്ട്, തടിയമ്പാട്, ശാന്തിഗ്രാം റോഡുകളും ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കാനുള്ള തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. റോഡിനായി മൂന്‍കൈ എടുത്ത മന്ത്രി റോഷി അഗസ്റ്റിനും സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനും റോഡ് വികസനസമിതി സ്വീകരണം നല്കി. കാമാക്ഷി പഞ്ചായത്തംഗം റെജി മുക്കാട്ട് അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, റോമിയോ സെബാസ്റ്റ്യന്‍, പഞ്ചായത്തംഗം ഷേര്‍ളി ജോസഫ്, റോഡ് വികസന സമിതി കണ്‍വീനര്‍ സിബിച്ചന് പൗവ്വത്ത്, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് സിബിച്ചന് കാച്ചപ്പള്ളി, ചെറിയാന് കട്ടക്കയം, എം വി ജോര്‍ജ് , കെ ജെ ഷൈന്‍, എം ജെ ജോണ്‍, പി ടി സത്യന്, മനോജ് പട്ടേടത്ത്, റോയി കോഴിമല എന്നിവര്‍ സംസാരിച്ചു.
What's Your Reaction?