പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ ഒറ്റപ്പെടുത്തല്‍: യുവതിയെയും കുഞ്ഞിനെയും ഭര്‍തൃവീട്ടുകാര്‍ അവഗണിക്കുന്നതായി പരാതി

പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ ഒറ്റപ്പെടുത്തല്‍: യുവതിയെയും കുഞ്ഞിനെയും ഭര്‍തൃവീട്ടുകാര്‍ അവഗണിക്കുന്നതായി പരാതി

Jun 8, 2026 - 16:45
 0
പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ ഒറ്റപ്പെടുത്തല്‍: യുവതിയെയും കുഞ്ഞിനെയും ഭര്‍തൃവീട്ടുകാര്‍ അവഗണിക്കുന്നതായി പരാതി
This is the title of the web page

ഇടുക്കി: പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ ഭാര്യയെയും കുഞ്ഞിനെയും ഭര്‍ത്താവും കുടുംബവും അവഗണിക്കുന്നതായി പരാതി. ഇടുക്കി രാജാക്കാട് സ്വദേശിനിയായ കാര്‍ത്തിക ദേവിയാണ് ഭര്‍ത്താവ് മഹേഷിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ശാന്തന്‍പാറ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഒരുവര്‍ഷം മുമ്പാണ് രാജാക്കാട് പെരിയകനാല്‍ വേണാട് എസ്റ്റേറ്റ് സ്വദേശിനി കാര്‍ത്തിക ദേവിയും മഹേഷും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹസമയത്ത് ചോദിച്ച 25 പവന്‍ സ്വര്‍ണവും വീട്ടുപകരണങ്ങളും പെണ്‍വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍ കാര്‍ത്തിക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. തനിക്ക് പെണ്‍കുഞ്ഞ് വേണ്ടെന്നും, ആണ്‍കുഞ്ഞ് തന്നെ വേണമെന്നുമുള്ള വിചിത്രമായ പിടിവാശിയിലാണ് ഭര്‍ത്താവ് മഹേഷും കുടുംബവുമെന്ന് കാര്‍ത്തിക പറയുന്നു. പ്രസവത്തിനുശേഷം ക്രൂരമായ അവഗണനയും മാനസിക പീഡനവുമാണ് തനിക്ക്  നേരിടേണ്ടി വന്നത് കാര്‍ത്തിക പറയുന്നു. പീഡനം സഹിക്കാനാകാതെ വന്നതോടെ കാര്‍ത്തികയും മാതാവും ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ഇരുവിഭാഗത്തെയും വിളിപ്പിച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഭര്‍ത്താവിന്റെ കുടുംബം വഴങ്ങിയില്ല. ഇതോടെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് കോടതിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വിവാഹസമയത്ത് നല്‍കിയ 25 പവന്‍ സ്വര്‍ണവും മറ്റ് സാധനങ്ങളുടെ വിലയും തിരികെ വാങ്ങി ബന്ധം വേര്‍പെടുത്താനാണ് കാര്‍ത്തികയുടെയും കുടുംബത്തിന്റെയും തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow