ഗുരുധര്‍മ പ്രചാരണസഭയുടെ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും 12 മുതല്‍ കട്ടപ്പനയില്‍

ഗുരുധര്‍മ പ്രചാരണസഭയുടെ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും 12 മുതല്‍ കട്ടപ്പനയില്‍

Jun 8, 2026 - 16:37
 0
ഗുരുധര്‍മ പ്രചാരണസഭയുടെ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും 12 മുതല്‍ കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ പ്രചാരണസഭ ജില്ലാ കമ്മിറ്റി 12, 13, 14 തീയതികളില്‍ കട്ടപ്പന ടൗണ്‍ ഹാളില്‍ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നടക്കും. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി മുഖ്യാചാര്യനാകും. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ഗുരുധര്‍മ പ്രചാരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി, ഗുരുപ്രകാശം സ്വാമി, അംബികാനന്ദ സ്വാമി, ശിവനാരായണ തീര്‍ഥ സ്വാമി, മഹാദേവാനന്ദ സ്വാമി, ജ്ഞാനതീര്‍ഥ സ്വാമി, വിരജാനന്ദഗിരി സ്വാമി എന്നിവരും ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും പങ്കെടുക്കും.
12ന് രാവിലെ 9ന് ധ്യാനാചാര്യന്‍ സച്ചിദാനന്ദ സ്വാമികള്‍, ശിവഗിരി മഠത്തിലെ സന്യാസിമാര്‍, വൈദിക ശ്രേഷ്ഠര്‍ എന്നിവര്‍ക്ക് സ്വീകരണം, 9.30ന് മഹാശാന്തി ഹവനയജ്ഞം, 10ന് ദിവ്യജ്യോതിസ് പ്രയാണം, 10.45ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5വരെ ധ്യാനം തുടരും. 13ന് രാവിലെ 9.30 മുതല്‍ 5 മണി വരെയും 14ന് രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3വരെയും  ദിവ്യപ്രബോധനവും ധ്യാനവും. സമാപന സമ്മേളനം റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. സേനാപതി വേണു എംഎല്‍എ, ശുഭാംഗാനന്ദ സ്വാമി, സന്യാസി ശ്രേഷ്ഠര്‍, കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോസ് മംഗലത്തില്‍, കട്ടപ്പന ജുമാ മസ്ജിദ് ഇമാം അല്‍ ഹാസിഫ് യൂസഫ് മൗലവി അല്‍ കൗസരി, നഗരസഭ കൗണ്‍സിലര്‍മാരായ വി ആര്‍ സജി, സി ആര്‍ മുരളി, മഞ്ജു സതീഷ്, കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജോഷി കുട്ടട, ജിഡിപിഎസ് രജിസ്ട്രാര്‍ കെ ടി സുകുമാരന്‍, ജില്ലാ പ്രസിഡന്റ് കെ എന്‍ മോഹന്‍ദാസ്, സെക്രട്ടറി വി പി ശശികുമാര്‍ എന്നിവര്‍ സംസാരിക്കും.
ധ്യാനത്തില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിനെതിരായി ഗുരുദേവ വചനങ്ങളുടെ പ്രസക്തി, ഉപനിഷത്തുകള്‍, ഭഗവത്ഗീത, ബൈബിള്‍, ഖുറാന്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 73 വര്‍ഷം നീണ്ടുനിന്ന ദിവ്യജീവിതവും ഗുരുദേവന്‍ രചിച്ച എഴുപതോളം കൃതികളും ധ്യാനത്തില്‍ പഠന വിഷയമാക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ എന്‍ മോഹന്‍ദാസ്, സി കെ ശശി, എസ് ഷിബു, സാനു ടി ആര്‍, ബിനു ശ്രീധരന്‍, ചന്ദ്രശേഖരന്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow