ചാവറഗിരി സിഎംഐ സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി 

ചാവറഗിരി സിഎംഐ സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി 

Jun 8, 2026 - 17:06
 0
ചാവറഗിരി സിഎംഐ സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി 
This is the title of the web page

ഇടുക്കി: പരപ്പ് ചാവറഗിരി സിഎംഐ സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് തമ്പി ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കാലഘട്ടത്തില്‍ മനോദൗര്‍ബല്യങ്ങളാലും ശാരീരിക ക്ലേശങ്ങളാലും കഷ്ടപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ഏക അത്താണിയും സംരക്ഷണവുമാണ് ഈ സ്‌കൂളെന്ന് അദ്ദേഹം പറഞ്ഞു. മാനേജര്‍ റവ. ഫാ. മാണി കുഴികണ്ടത്തില്‍ അധ്യക്ഷനായി. ഉപ്പുതറ സെന്റ് മേരിസ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍ മുഖ്യുപ്രഭാഷണം നടത്തി. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജന്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയമ്മ, ലയണ്‍സ് ക്ലബ് റീജണല്‍ ചെയര്‍മാന്‍ അമല്‍ മാത്യു, കട്ടപ്പന ലയണ്‍സ് ക്ലബ് പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, ഉപ്പുതറ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സജിന്‍ സ്‌കറിയ, സിഎംഐ ആശ്രമം പരപ്പ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. സന്തോഷ് ചെമ്പകത്തില്‍, ഉപ്പുതറ ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ആര്യാമോള്‍, പിടിഎ പ്രസിഡന്റ് ആന്‍സി സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് മുല്ലമംഗലത്തില്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow