പാമ്പനാറില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്

പാമ്പനാറില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്

Jun 8, 2026 - 17:53
 0
പാമ്പനാറില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: പീരുമേട് പാമ്പനാറില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. പഴയ പാമ്പനാര്‍, മൂക്കര്‍ത്താം വളവ്, കല്ലാര്‍ എന്നീ പ്രദേശങ്ങളിലൂടെ അലഞ്ഞ് നടക്കുന്ന നായയാണ് ആക്രമണം നടത്തിയത്. മൂക്കര്‍ത്താം വളവ് സ്വദേശി ശിവനിവാസില്‍ സുന്ദര ഗോപന്‍, കല്ലാര്‍ സ്വദേശി ബാബു, കുട്ടിക്കാനം സ്വദേശി സന്തോഷ്, കല്ലാര്‍ സ്വദേശി മുരളി, റാണികോവില്‍ സ്വദേശി ഓട്ടോ ഡ്രൈവറായ സിറാജുദ്ദീന്‍, പാമ്പനാര്‍ സ്വദേശി ഷണ്മുഖസുന്ദരം, പഴയ പാമ്പനാര്‍ സ്വദേശി ജോണ്‍, റാണികോവില്‍ സ്വദേശിനി ഉമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, വൈസ് പ്രസിഡന്റ് മനോജ് രാജന്‍, വെറ്ററിനറി ഡോ. ജിജി, പീരുമേട് താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ വിനോദ്, കല്ലറിലെ പ്രദേശവാസികള്‍ എന്നിവര്‍ പട്ടിയെ വെടിവെച്ച് കൊല്ലുന്നതിനുവേണ്ടി തീരുമാനമെടുക്കുകയും ലൈസന്‍സുള്ള തോക്ക് ഉടമയെ ദൗത്യം ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow