നഗരസഭ  പുളിയന്മലയിൽ നിർമിക്കുന്ന ശുചിമുറി കെട്ടിടത്തിനുള്ളിൽനിന്ന് ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തി

നഗരസഭ  പുളിയന്മലയിൽ നിർമിക്കുന്ന ശുചിമുറി കെട്ടിടത്തിനുള്ളിൽനിന്ന് ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തി

Aug 27, 2026 - 19:28
 0
നഗരസഭ  പുളിയന്മലയിൽ നിർമിക്കുന്ന ശുചിമുറി കെട്ടിടത്തിനുള്ളിൽനിന്ന് ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തി
This is the title of the web page

ഇടുക്കി:  കട്ടപ്പന നഗരസഭാ  പുളിയന്മലയിൽ നിർമിക്കുന്ന ശുചിമുറി കെട്ടിടത്തിനുള്ളിൽനിന്ന് ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തി. ഏലത്തോട്ടങ്ങളിൽനിന്ന് മോഷ്ടിച്ചുകൊണ്ടുവന്ന് ഇവിടെസൂക്ഷിച്ചതാകാമെന്നാണ് നിഗമനം. ശരത്തിൽ 350 കിലോയിലേറെ ഏലക്ക ഉണ്ടാകുമെന്നാണ് നിഗമനം.   അയ്യപ്പഭക്തർക്ക് വിരി വയ്ക്കുവാനും ശുചിമുറി സൗകര്യത്തിനുമായി നിർമിച്ച കെട്ടിടത്തിന്റെ നിർമാണം പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങളായി. ഏലക്ക പിഴുതുമാറ്റിയശേഷം  ശരം  മാത്രമാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. സംശയം തോന്നിയ പുളിയൻമലയിലെ വ്യാപാരികൾ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തുന്നത്. എന്നാൽ ഇത് ആരാണ് ഇവിടെ കൊണ്ടുവന്ന് സൂക്ഷിച്ചതെന്ന  കാര്യത്തിൽ വ്യക്തതയില്ല. ഇതിനുസമീപത്തായി പായും തലയിണയും  കണ്ടെത്തിയിട്ടുണ്ട്.   ഈ കെട്ടിടത്തിൽ ഉള്ളിലേക്ക് കയറുന്ന ഗേറ്റ് നഗരസഭ പൂട്ടിയിട്ടുണ്ട്. പിന്നെ എങ്ങനെയാണ് മോഷ്ടാവ് ഇതിനുള്ളിൽ കടന്നത് എന്ന കാര്യത്തിലും വ്യക്തതയില്ല. വ്യാപാരികൾ വിവരം അറിയിച്ചതിനെ തുടർന്ന് വണ്ടൻമേട് പൊലീസ് പരിശോധന നടത്തി. .

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow