കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍  ധര്‍ണ  നടത്തി

കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍  ധര്‍ണ  നടത്തി

Sep 11, 2026 - 15:38
 0
കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍  ധര്‍ണ  നടത്തി
This is the title of the web page

ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാസവളത്തിന്റെ അമിതമായ വില വര്‍ധനവ് പിന്‍വലിക്കുക, രാസവളങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കുക തുടങ്ങിയവ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. കൃഷിയെ സംരക്ഷിക്കുക, കര്‍ഷകരെ രക്ഷിക്കുക എന്നി മുദ്രാവാക്യം ഉയര്‍ത്തി കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ നിന്ന് പ്രകടനം ആരംഭിച്ചു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്  ടോമി പാലയ്ക്കന്‍ അഅധ്യക്ഷനായി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി  സെക്രട്ടറി തോമസ് രാജന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട്, ആന്റണി കുഴിക്കാട്ട്, തോമസ് മൈക്കിള്‍, മനോജ് മുരളി, പ്രശാന്ത് രാജു എന്നിവര്‍ സംസാരിച്ചു. നേതാക്കളായ  ജോയി ഈഴക്കുന്നേല്‍,  ജോസ് ആനക്കല്ലില്‍, പി എസ് മേരിദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow