മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ഏറ്റുവാങ്ങി കട്ടപ്പന സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ എം എസ് അനൂപും വി എം ജോസഫും
മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ഏറ്റുവാങ്ങി കട്ടപ്പന സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ എം എസ് അനൂപും വി എം ജോസഫും
ഇടുക്കി: മികച്ച സേവനത്തിനും അന്വേഷണ മികവിനുമുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ കട്ടപ്പന സ്റ്റേഷനിലെ എസ് സിപിഒമാരായ അനൂപ് എം എസ്, ജോസഫ് വി എം എന്നിവര്‍ ഏറ്റുവാങ്ങി. കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് പരേഡ് ഗ്രൗണ്ടില്‍ ഡിജിപി റാവാഡ ആസാദ് ചന്ദ്രശേഖര്‍ മെഡലുകള്‍ സമ്മാനിച്ചു. കട്ടപ്പന വലിയപാറ രാജപ്പന് കൊലക്കേസ്, ഇരട്ടയാറിലെ രാഹുല്‍ വധക്കേസ്, കട്ടപ്പനയിലെ മൊഴയന്‍ കുഞ്ഞുമോന് കൊലക്കേസ് തുടങ്ങി വാര്‍ത്തകളില്‍ ഇടംപിടിച്ചതും പ്രമാദവുമായ ഒട്ടേറെ കേസുകള്‍ തെളിയിച്ച അന്വേഷണ സംഘങ്ങളില്‍ ഇരുവരും ഭാഗമായിരുന്നു. അനൂപ് എം എസ് അയ്യപ്പന്‍കോവില്‍ സ്വദേശിയും ജോസഫ് വി എം ചെല്ലാര്‍കോവില്‍ സ്വദേശിയുമാണ്.
What's Your Reaction?