"നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ": കാനത്തെ ഓര്‍മിച്ച് വാഴൂര്‍ സോമന്‍ എംഎല്‍എ
"നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ": കാനത്തെ ഓര്‍മിച്ച് വാഴൂര്‍ സോമന്‍ എംഎല്‍എ

ഇടുക്കി: കാനം രാജേന്ദ്രന്റെ വേര്‍പാടിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും രാജ്യത്തെ മതേതര കൂട്ടായ്മയ്ക്കും ശക്തനായ നേതാവിനെയാണ് നഷ്ടമായതെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. പാര്‍ട്ടി കുടുംബത്തിന് ജ്യേഷ്ഠ സഹോദരനായിരുന്നു അദ്ദേഹം. 1967 മുതല്‍ എഐഎസ്എഫിലും എഐവൈഎഫിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥി, യുവജന, ട്രേഡ് യൂണിയന്‍ രംഗങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ അദ്ദേഹം നടത്തി. ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍പന്തിയില്‍ നിന്ന നേതാവായിരുന്നുവെന്നും വാഴൂര്‍ സോമന്‍ പറഞ്ഞു.
What's Your Reaction?






