ഇതര സംസ്ഥാനക്കാര്‍ക്ക് പ്രാര്‍ഥന നടത്താന്‍ കട്ടപ്പനയില്‍ ഇടമൊരുക്കി പവര്‍ ഇന്‍ ജീസസ്
ഇതര സംസ്ഥാനക്കാര്‍ക്ക് പ്രാര്‍ഥന നടത്താന്‍ കട്ടപ്പനയില്‍ ഇടമൊരുക്കി പവര്‍ ഇന്‍ ജീസസ്

ഇടുക്കി: ഇതര സംസ്ഥാനക്കാരായ ക്രിസ്തീയ വിശ്വാസികള്‍ക്ക് കട്ടപ്പനയില്‍ പ്രാര്‍ഥന നടത്താന്‍ പവര്‍ ഇന്‍ ജീസസ് മിനിസ്ട്രി അവസരമൊരുക്കി. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഹൈറേഞ്ചിലെത്തി ജോലി ചെയ്യുന്ന 200ലേറെ പേര്‍ കഴിഞ്ഞദിവസം കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനിലെ പ്രാര്‍ഥന കൂട്ടായ്മയില്‍ പങ്കെടുത്തു. കഴിഞ്ഞ 7 വര്‍ഷമായി പവര്‍ ഇന്‍ ജീസസ് മിനിസ്ട്രിയാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്. അസാം, ജാര്‍ഖണ്ഡ്, ബീഹാര്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാര്‍ഥനയ്ക്ക് എത്തി. ബ്രദര്‍ വിന്‍സെന്റ് തോമസ് നേതൃത്വം നല്‍കി.
What's Your Reaction?






