മുളകുപൊടി എറിഞ്ഞ് 18 ലക്ഷം രൂപ കവര്‍ന്നുവെന്ന് വ്യാജ പരാതി: കള്ളക്കഥ പൊളിച്ചടുക്കി പൊലീസ്:
മുളകുപൊടി എറിഞ്ഞ് 18 ലക്ഷം രൂപ കവര്‍ന്നുവെന്ന് വ്യാജ പരാതി: കള്ളക്കഥ പൊളിച്ചടുക്കി പൊലീസ്:

ഇടുക്കി: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചുവന്ന രണ്ട് യുവാക്കള്‍ തന്റെ മുഖത്തും വീടിനകത്തും മുളകുപൊടി എറിഞ്ഞ് കവര്‍ന്നുവെന്ന കോമ്പയാര്‍ സ്വദേശിനിയുടെ വ്യാജപരാതി പൊളിച്ചടുക്കി പൊലീസ്. അന്വേഷണത്തില്‍ ഓണച്ചിട്ടി നടത്തിയ ഇനത്തില്‍ നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലും ഉള്ള വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള 156 പേര്‍ക്ക് നല്‍കാനുണ്ടായിരുന്ന തുക കൃത്യസമയത്ത് നല്‍കാന്‍ സാധിക്കാതെവന്നതോടെ കള്ളന്മാര്‍ പണം മോഷ്ടിച്ചതായി കഥ മെനഞ്ഞുണ്ടാക്കിയതാണെന്ന് തെളിഞ്ഞു. ജില്ലാ പോലീസ് മേധാവി T.K വിഷ്ണു പ്രദീപിന്റെ നിര്‍ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജര്‍ലിന്‍ വി. സ്‌കറിയ നെടുങ്കണ്ടം എസ് ഐ ജയകൃഷ്ണന്‍നായര്‍ ടി. എസ് അടങ്ങിയ പോലീസ് സംഘം വ്യാജ കവര്‍ച്ച പരാതി മണിക്കൂറുകള്‍ക്കുള്ളില്‍ പൊളിച്ചടുക്കിയത്.
What's Your Reaction?






