യഹോവയുടെ സാക്ഷികളുടെ കണ്‍വന്‍ഷന്‍ സമാപിച്ചു
യഹോവയുടെ സാക്ഷികളുടെ കണ്‍വന്‍ഷന്‍ സമാപിച്ചു

ഇടുക്കി: യഹോവയുടെ സാക്ഷികളുടെ 2024 ലെ കണ്‍വന്‍ഷന്‍ പരമ്പര സമാപിച്ചു. 'സന്തോഷ വാര്‍ത്ത അറിയിക്കുക' എന്ന വിഷയത്തില്‍ പുളിയന്‍മല ഗ്രീന്‍ഹൗസ് ഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍ നമുക്ക് സന്തോഷ വാര്‍ത്ത ആവശ്യമുള്ളത് എന്തുകൊണ്ട്?, ദുര്‍വാര്‍ത്തയെ പരാജയപ്പെടുത്താന്‍ സന്തോഷ വാര്‍ത്ത ഉപയോഗിക്കുക, നമ്മള്‍ ദുര്‍വാര്‍ത്തയെ ഭയപ്പെടുന്നില്ലാത്തത് എന്തുകൊണ്ട്? എന്നീ വിഷയങ്ങളില്‍ ബൈബിള്‍ അധിഷ്ഠിത വീഡിയോകളും പ്രസംഗങ്ങളും അഭിമുഖങ്ങളും അവതരിപ്പിച്ചു. 3 ദിവസങ്ങളായി നടന്ന പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുത്തു.
What's Your Reaction?






