കട്ടപ്പന ഗവ. കോളേജില്‍ സംഘര്‍ഷം:കോളേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചു.
കട്ടപ്പന ഗവ. കോളേജില്‍ സംഘര്‍ഷം:കോളേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചു.

ഇടുക്കി: കട്ടപ്പന ഗവ. കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും കെ.എസ്.യു പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 9 പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2നാണ് സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ഥി സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ടത്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകര്‍ ജോണ്‍സണ്‍ ജോയി, ജെസ്റ്റിന്‍ ജോര്‍ജ്, ആല്‍ബര്‍ട്ട് തോമസ്, അശ്വിന്‍ ശശി, അമല്‍ രാജു, സോന ഫിലിപ്പ് എന്നിവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് സ്വക്കാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ അഖില്‍ ബാബു, അശ്വിന്‍ സനീഷ്, ദേവദത്ത് കെ എസ്, എന്നിവരെ കട്ടപ്പന സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന പൊലീസ് ഇരുവിഭാഗത്തിന്റെയും മൊഴിയെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ചെവ്വാഴ്ച പിടിഎ എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കോളേജധികൃതര്‍ അറിയിച്ചു.
What's Your Reaction?






