കഞ്ചാവ് ഉപയോഗിക്കാന്‍ എക്‌സൈസ് ഓഫീസില്‍ തീപ്പെട്ടി ചോദിച്ചെത്തി വിദ്യാര്‍ഥികള്‍
കഞ്ചാവ് ഉപയോഗിക്കാന്‍ എക്‌സൈസ് ഓഫീസില്‍ തീപ്പെട്ടി ചോദിച്ചെത്തി വിദ്യാര്‍ഥികള്‍

ഇടുക്കി: കഞ്ചാവ് ഉപയോഗിക്കാന്‍ അടിമാലി എക്‌സൈസ് നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ തീപ്പെട്ടി ചോദിച്ചെത്തി വിദ്യാര്‍ഥികള്‍. തൃശൂര്‍ ജില്ലയില്‍ നിന്നും മൂന്നാറിന് വിനോദയാത്രക്കെത്തിയ സംഘത്തിലെ 10 വിദ്യാര്‍ഥികളാണ് തീപ്പെട്ടി ചോദിച്ചെത്തിയത്. ഓഫീസിനടുത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോഴാണ് സംഭവം. ഓഫീസിന്റെ പിന്‍വശത്ത് കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടന്നതുകണ്ട് വണ്ടി വര്‍ക്ക്‌ഷോപ്പ് ആണെന്ന് കരുതിയാണ് ഇവര്‍ ഓഫീസിനകത്ത് പ്രവേശിച്ചത്. അകത്ത് കയറിയപ്പോഴാണ് യൂണിഫോമിലുള്ളവരെ കണ്ടത്. ഇറങ്ങി ഓടാന്‍ ശ്രമിച്ച ഇവരെ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയപ്പോള്‍ ഒരുകുട്ടിയുടെ പക്കല്‍ നിന്നും 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കല്‍ നിന്നും 1 ഗ്രാം ഹാഷിഷ് ഓയിലും കണ്ടടുത്തു. കൂടാതെ കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ഒസിബി പേപ്പര്‍, ബീഡി മുതലായവും കണ്ടെടുത്തു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി വിവരങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക കൗണ്‍സിലിങ്ങ് നല്‍കി രക്ഷകര്‍ത്താക്കളെ വിവരം അറിയിക്കുകയും കേസെടുത്തശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു. വിനോദയാത്രാവേളയില്‍ ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കാന്‍ പണം ഷെയര്‍ ഇട്ട് വാങ്ങിയതാണെന്നും ഇവര്‍ പറഞ്ഞു. സിഐ രാഗേഷ് ബി ചിറയാത്ത് നാര്‍ക്കോട്ടിക്ക് ഓഫീസിലെ അസി. ഇന്‍സ്‌പെക്ടര്‍ രാജേഷ് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ ബിജു മാത്യു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്, ധനീഷ് , മുഹമ്മദ് ഷാന്‍, ഡബ്ല്യിസിഒ ലിയപോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






