ഉപ്പുതറയില്‍ പഞ്ചായത്ത് കളിക്കളത്തില്‍ ഡാം സേഫ്റ്റി വിഭാഗം പരിശോധന
ഉപ്പുതറയില്‍ പഞ്ചായത്ത് കളിക്കളത്തില്‍ ഡാം സേഫ്റ്റി വിഭാഗം പരിശോധന
ഇടുക്കി: ഉപ്പുതറയില്‍ പെരിയാറിനോട് ചേര്‍ന്ന് പഞ്ചായത്ത് സ്ഥാപിച്ച പുതിയ കളികളത്തില്‍ ഡാം സേഫ്റ്റി വിഭാഗം പരിശോധന നടത്തി. കളിക്കളം നിര്‍മിച്ചിരിക്കുന്നത് പെരിയാര്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് എന്ന് ആരോപിച്ചാണ് പൊതുപ്രവര്‍ത്തകനായ ബാബു മേച്ചേരിയില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡാം സേഫ്റ്റി വിഭാഗം ഉപ്പുതറയില്‍ എത്തി കളിക്കളം സന്ദര്‍ശിച്ചത്. പരിയാറിനോട് ചേര്‍ന്ന ഭാഗത്ത് ആയതിനാല്‍ പദ്ധതി പ്രദേശത്ത് വെള്ളം നിറയുമ്പോള്‍ മുങ്ങി പോകാറുള്ള സ്ഥലത്താണ് പഞ്ചായത്ത് കളിക്കളം സ്ഥാപിച്ചിരിക്കുന്നതെന്നും, കെ.എസ്.ഇ.ബി.യുടെ സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുപ്രവര്‍ത്തകന്‍ പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ഥലം സംബന്ധിച്ച രേഖകള്‍ പരിശോധിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡാം സേഫ്റ്റി എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു
What's Your Reaction?






