സാബു മനോരോഗിയാണെന്ന പ്രചരണം:  എം.എം. മണി എംഎല്‍എയുടെ ക്രൂരവിനോദം അവസാനിപ്പിക്കണമെന്ന് ജോയി വെട്ടിക്കുഴി 

സാബു മനോരോഗിയാണെന്ന പ്രചരണം:  എം.എം. മണി എംഎല്‍എയുടെ ക്രൂരവിനോദം അവസാനിപ്പിക്കണമെന്ന് ജോയി വെട്ടിക്കുഴി 

Jan 1, 2025 - 17:55
 0
സാബു മനോരോഗിയാണെന്ന പ്രചരണം:  എം.എം. മണി എംഎല്‍എയുടെ ക്രൂരവിനോദം അവസാനിപ്പിക്കണമെന്ന് ജോയി വെട്ടിക്കുഴി 
This is the title of the web page

ഇടുക്കി: കട്ടപ്പനയിലെ വ്യാപാരി സാബു തോമസ് മനോരോഗിയാണെന്ന പ്രചരണത്തിലൂടെ കുടുംബാംഗങ്ങളുടെ ഹൃദയം തകര്‍ക്കുന്ന എം എം മണി എംഎല്‍എയുടെ ക്രൂരവിനോദം അവസാനിപ്പിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. അധ്വാനിച്ചുണ്ടാക്കിയ പണം നിക്ഷേപിച്ചത് തിരിച്ചുകിട്ടാതെ അപമാനിതനായി, ഭീഷണിക്ക് വിധേയനായി അവസാനം ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടിവന്ന സാബു മനോരോഗിയാണെന്ന് പ്രചരിപ്പിച്ചത് അദ്ദേഹത്തെ  അപമാനിക്കുന്നതും കുടുംബാഗങ്ങളെ വേദനിപ്പിക്കുന്നതുമായ നടപടിയാണ്. ആനയെ പട്ടിയാക്കുന്ന സിപിഐഎമ്മിന്റെ സ്ഥിരം ശൈലി സാബുവിന്റെ കാര്യത്തില്‍ അവലംബിക്കുന്നത് ശരിയല്ല. സാബു മനോരോഗിയാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് എങ്ങനെയാണ് തങ്ങള്‍ കുടുംബത്തോടൊപ്പമാണെന്ന് പറയാന്‍ സാധിക്കുന്നത്. ഡീന്‍ കുര്യാക്കോസിനെ മൃതദേഹം ചുമട്ടുകാരനെന്ന് ആക്ഷേപിക്കുന്നത് ജനാധിപത്യ ശൈലിക്ക് ചേര്‍ന്നതല്ല. നിങ്ങള്‍ കൊലപ്പെടുത്തിയ ശരത് ലാല്‍, കൃപേഷ് ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടിവന്ന നേതാവാണ് അദ്ദേഹം. കുട്ടമ്പുഴയില്‍ എല്‍ദോസ് എന്ന തൊഴിലാളിയെ ആന കൊലപ്പെടുത്തിയപ്പോള്‍ മൃതദേഹം ചുമന്നവരുടെ കൂട്ടത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ എന്തിനാണ് മൃതദേഹം ചുമക്കാന്‍ വന്നതെന്ന് വ്യക്തമാക്കണം. കള്ള പ്രചരണം നടത്തി സാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ സംരക്ഷിക്കുന്ന സിപിഐ എം നീക്കം അവസാനിപ്പിക്കണമെന്നും സാബുവിന്റെ കുടുംബത്തിന് നീതി നടത്തിക്കൊടുക്കുവാന്‍ ഭരണത്തിലിരിക്കുന്നവര്‍ തയ്യാറായില്ലെങ്കില്‍ നീതിക്കുവേണ്ടി യുഡിഎഫ് കുടുംബത്തോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow