മൂന്നാറില്‍ റിസോര്‍ട്ടിലെ സ്ലൈഡിങ് ജനാല വഴി താഴേയ്ക്ക് വീണ് 9 വയസുകാരന്‍ മരിച്ചു
മൂന്നാറില്‍ റിസോര്‍ട്ടിലെ സ്ലൈഡിങ് ജനാല വഴി താഴേയ്ക്ക് വീണ് 9 വയസുകാരന്‍ മരിച്ചു

ഇടുക്കി: മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് 9 വയസുകാരന്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. മൂന്നാര്‍ ടി കാസ്റ്റില്‍ റിസോര്‍ട്ടിലായിരുന്നു അപകടം. കസേരയിലിരുന്ന് മുറിയിലെ സ്ലൈഡിങ് ജനല്‍ തുറക്കുന്നതിനിടയില്‍ താഴേയ്ക്ക് വീഴുകയായിരുന്നു. തലയോട്ടിക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെള്ളത്തൂവല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
What's Your Reaction?






