ഉപ്പുതറ പഞ്ചായത്തിലെ ആധുനിക പൊതുശ്മശാന നിര്‍മാണം ഉപേക്ഷിച്ചു: സാധാരണ ശ്മശാനം നിര്‍മിക്കുമെന്ന് പഞ്ചാത്ത് പ്രസിഡന്റ് 

ഉപ്പുതറ പഞ്ചായത്തിലെ ആധുനിക പൊതുശ്മശാന നിര്‍മാണം ഉപേക്ഷിച്ചു: സാധാരണ ശ്മശാനം നിര്‍മിക്കുമെന്ന് പഞ്ചാത്ത് പ്രസിഡന്റ് 

Jan 10, 2025 - 19:04
 0
ഉപ്പുതറ പഞ്ചായത്തിലെ ആധുനിക പൊതുശ്മശാന നിര്‍മാണം ഉപേക്ഷിച്ചു: സാധാരണ ശ്മശാനം നിര്‍മിക്കുമെന്ന് പഞ്ചാത്ത് പ്രസിഡന്റ് 
This is the title of the web page

ഇടുക്കി: ആധുനിക നിലവാരത്തിലുള്ള ശ്മശാനം നിര്‍മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ഉപ്പുതറ പഞ്ചായത്ത്. പഞ്ചായത്തും ശുചിത്വമിഷനും ചേര്‍ന്ന് 1 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിനായി 75 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് 50 സെന്റ് സ്ഥലം വാങ്ങിയിരുന്നു. എന്നാല്‍ ഫണ്ടില്ലെന്ന കാരണത്താല്‍ ശുചിത്വമിഷന്‍ പദ്ധതി തള്ളി. ഈ സാഹചര്യത്തില്‍ 35 ലക്ഷം രൂപയുടെ സാധാരണ രീതിയിലുള്ള ശ്മശാനം നിര്‍മിക്കുന്നതിനായി രൂപരേഖ തയ്യാറാക്കി ഡിപിസിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും  അംഗീകാരം ലഭിച്ചാല്‍ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജെയിംസ് പറഞ്ഞു. പള്ളികളുടെ ശ്മശാനത്തിന് സമാനമായി 25 അറകളുള്ള ബ്ലോക്കുകളും  ,  ഹൈന്ദവ ആചാരപ്രകാരം മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനുവേണ്ടിയുള്ള സൗകര്യങ്ങളും ഇതില്‍ ഏര്‍പ്പെടുത്തും. കൂടാതെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനായി രണ്ട് മൊബൈല്‍ ദഹന യന്ത്രങ്ങളും  ആചാരപ്രകാരമുള്ള കര്‍മങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കുമുള്ള സൗകര്യവും ഒരുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow