വനനിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ തോപ്രാംകുടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
വനനിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ തോപ്രാംകുടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ഇടുക്കി: വനനിയമ ഭേദഗതിക്കെതിരെ യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി സമര പ്രഖ്യാപനം നടത്തി. തോപ്രാംകുടിയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിലും സുപ്രീംകോടതിയിലും സമയബന്ധിതമായി സര്‍ക്കാര്‍ അഭിപ്രായം രേഖപ്പെടുത്താത്തതാണ് തുടര്‍ച്ചയായി കോടതിയില്‍നിന്ന് പോലും കര്‍ഷകര്‍ക്കെതിരായ ഉത്തരവുകള്‍ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വനംവകുപ്പ് നടപ്പാക്കുന്ന നിയമങ്ങളെക്കുറിച്ച് അറിയിെല്ലന്നാണ് വനംമന്ത്രി പറയുന്നത്. തന്റെ മന്ത്രിസഭയിലെ മന്ത്രി തന്നെ ജനദ്രോഹ നിലപാട് സ്വീകരിക്കുന്നത് മുഖ്യമന്ത്രി കണ്ടിെല്ലന്ന് നടിക്കുന്നു. മുഖ്യമന്ത്രിയുടെ അനുയായികള്‍ സര്‍ക്കാരിനെതിരെ സമരം സംഘടിപ്പിച്ച് ജനത്തെ വഞ്ചിക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.
അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. വന നിയമത്തിലെ പുതിയ ഭേദഗതികളെ തുടര്‍ന്ന് വനാര്‍ത്തിയിലെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്നും വിഷയത്തില്‍ മലയോര ജനത ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ഡിസിസി സെക്രട്ടറി ജയ്‌സണ്‍ കെ ആന്റണി, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, നേതാക്കളായ അഡ്വ. കെ കെ മനോജ്, വി എ ഉലഹന്നാന്‍, അഡ്വ. കെ.ബി. സെല്‍വം, ജോയി കൊച്ചുകരോട്ട്, അഡ്വ. എബി തോമസ്, നോബിള്‍ ജോസഫ്, അനീഷ് ചേനക്കര, അഭിലാഷ് ജോസഫ്, തങ്കച്ചന്‍ കാരയ്ക്കവയലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. എംപിമാരെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും സമ്മേളനത്തില്‍ അനുമോദിച്ചു.
What's Your Reaction?






