മൂന്നാറില്‍ വര്‍ക്ക്‌ഷോപ്പ് ഉടമയെ വെട്ടിയ 3 പേര്‍ അറസ്റ്റില്‍
മൂന്നാറില്‍ വര്‍ക്ക്‌ഷോപ്പ് ഉടമയെ വെട്ടിയ 3 പേര്‍ അറസ്റ്റില്‍

ഇടുക്കി: മൂന്നാറില്‍ വര്‍ക്ക്‌ഷോപ്പ് ഉടമയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തു. സെവന്‍മല എസ്റ്റേറ്റ് ന്യൂ മൂന്നാര്‍ ഡിവിഷനില്‍ എസ് തങ്കരാജ്, സഹോദരന്‍ എസ് സേതുരാജ്, സുഹൃത്ത് വി സോമസുന്ദരം എന്നിവരാണ് പിടിയിലായത്. പഴയ മൂന്നാറിലെ ബൈക്ക് വര്‍ക്ക്‌ഷോപ്പ് ഉടമ രാധാകൃഷ്ണനാണ് വെട്ടേറ്റത്. നേരത്തെ പഴയമൂന്നാര്‍ ക്ഷേത്രോത്സവത്തിനിടെ പ്രതികളും രാധാകൃഷ്ണനും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ബുധനാഴ്ച രാത്രി കെഡിഎച്ച് ക്ലബ്ബിനുസമീപമുള്ള വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതികള്‍ രാധാകൃഷ്ണനെ വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മൂന്നാര്‍ എസ്എച്ച്ഒ രാജന്‍ കെ അരമനയുടെ നിര്‍ദേശപ്രകാരം എസ്‌ഐ അജേഷ് കെ ജോണും സംഘവുമാണ് അക്രമിസംഘത്തെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?






