മലയോര സമര യാത്രയ്ക്ക് അടിമാലിയില്‍ സ്വീകരണം
മലയോര സമര യാത്രയ്ക്ക് അടിമാലിയില്‍ സ്വീകരണം

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന മലയോര സമര യാത്രയ്ക്ക് അടിമാലിയില്‍ സ്വീകരണം നല്‍കി. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജില്ലയിലെ ആളുകളുടെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നത് മുന്‍ഗണനയിലുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂപ്രശ്‌നങ്ങള്‍, വന്യജീവി വിഷയം,പട്ടയ പ്രശ്‌നങ്ങള്‍, വിലക്കയറ്റം തുടങ്ങി വിവിധ വിഷയങ്ങളാണ് യുഡിഎഫ് മലയോര സമര പ്രചരണ ജാഥയിലൂടെ മുമ്പോട്ട് വയ്ക്കുന്നത്. വിവിധ നേതാക്കള്‍ സംസാരിച്ചു.
What's Your Reaction?






