തട്ടാത്തിക്കാനം പൈന്‍കാട് സന്ദര്‍ശനത്തിന് ഫീസ്: വനംവകുപ്പിനെതിരെ പ്രതിഷേധം
തട്ടാത്തിക്കാനം പൈന്‍കാട് സന്ദര്‍ശനത്തിന് ഫീസ്: വനംവകുപ്പിനെതിരെ പ്രതിഷേധം

ഇടുക്കി: പീരുമേട് തട്ടാത്തിക്കാനം പൈന്‍കാട്ടില്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനം വകുപ്പ് കൈയടക്കിയ സ്ഥലം റവന്യു ഭൂമിയാണെന്ന വാദവുമായി മുമ്പ് പീരുമേട് പഞ്ചായത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതേ പ്രതിഷേധക്കാരുടെ മൗന സമ്മതത്തോടെയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വന്യമൃഗ ശല്യത്താല്‍ വലയുന്ന പീരുമേട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാതെ വനംവകുപ്പ് വരുമാന മാര്‍ഗം തേടുകയാണെന്നുംകെപിഡബ്ല്യു വര്‍ക്കിങ് പ്രസിഡന്റ് എം.ഉദയസൂര്യന്‍ ആരോപിച്ചു. മുതിര്‍ന്നവര്‍ക്ക് 30 രൂപ, കുട്ടികള്‍ക്ക് 15 രൂപ, ഫോട്ടോ എടുക്കുന്നതിന് 100 രൂപ. വെഡിങ് ഷൂട്ടിന് 500 രൂപ എന്നിങ്ങനെയാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2020 ജൂലൈ 6ന് തട്ടാത്തിക്കാനം റിസര്‍വ് വനത്തിന്റെ ഭാഗമാണെന്നും ഈ സ്ഥലത്ത് വനം വകുപ്പിന്റെ പീരുമേട്ടിലെ ഗവേഷണ യൂണിറ്റ് 1975 മുല്‍ 85 വരെയുള്ള കാലയളവില്‍ 9 ഹെക്ടറില്‍ വൈവിധ്യമാര്‍ന്ന പൈന്‍മരങ്ങള്‍ നട്ടുവളര്‍ത്തിയെന്നുമാണ് വനം വകുപ്പിന്റെ അവകാശവാദം. പ്രദേശം സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ മേഖലയില്‍ വലിയ തോതില്‍ പ്ലാസ്റ്റിക്ക് മാലിന്യം തള്ളുന്നത് തടയുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി പരിസ്ഥിതി ബോധവല്‍കരണം നടത്തുന്നതിനുമാണ് ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കിയതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മുമ്പ് സൗജന്യ സന്ദര്‍ശനം ലഭ്യമായിരുന്ന സ്ഥലത്താണ് വനംവകുപ്പ് ഫീസ് ഈടാക്കി സന്ദര്‍ശനമേര്‍പ്പെടുത്തിയതെന്നും ഡിസിസി ജനറല്‍ സെക്രട്ടറി പി.എ അബ്ദുള്‍ റഷീദ് കെപിഡബ്ല്യു യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് എം ഉദയസൂര്യന്‍, യൂത്ത് കോണ്‍ഗ്രസ് വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ആര്‍. വിഘ്‌നേഷ് എന്നിവര്‍ ആരോപിച്ചു
What's Your Reaction?






