കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി തിരുനാള്‍: വര്‍ണാഭമായി ടൗണ്‍ പ്രദക്ഷിണം
കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി തിരുനാള്‍: വര്‍ണാഭമായി ടൗണ്‍ പ്രദക്ഷിണം

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും
ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനാളിനോടുബന്ധിച്ച് ടൗണ്‍ പ്രദക്ഷിണം നടന്നു. ഫാ. ജോസഫ് കളപ്പുരക്കല്‍
തിരുനാള്‍ സന്ദേശം നല്‍കി. പള്ളി പരിസരത്തുനിന്നാരംഭിച്ച പ്രദക്ഷിണത്തില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. ടൗണ്‍ കപ്പേളയിലെ ലദീഞ്ഞിനുശേഷം പ്രദക്ഷിണം ദേവാലയത്തിലെത്തിയതോടെ ആകാശവിസ്മയവും സംഘടിപ്പിച്ചു. സമാപന ദിവസത്തെ കുര്‍ബാനക്ക് കട്ടപ്പന ഒസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനു കിളികൊത്തിപാറ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് 9 ന് നടന്ന തിരുനാള്‍ കുര്‍ബാനക്ക് ഫാ. ഷിബിന്‍ സ്റ്റീഫന്‍ മണ്ണാറത്ത് കാര്‍മികത്വം വഹിച്ചു. വൈകിട്ട് നടന്ന തിരുനാള്‍ കുര്‍ബാനക്ക് വെള്ളാരംകുന്ന് വികാരി ഫാ. ആഗസ്റ്റിന്‍ പുതുപ്പറമ്പില്‍ കാര്‍മികത്വം നല്‍കി. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടന്നു. തുടര്‍ന്ന് ഡാന്‍സ് ആന്‍ഡ് മ്യൂസിക് നൈറ്റ് കലാപരിപാടിയും നടന്നു. തിരുനാളിന് ഫെറോനാ വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിയില്‍ തിരുനാള്‍ കണ്‍വീനര്‍മാരായ ജോയി വെട്ടിക്കുഴി, ബേബി ഒലിക്കരോട്ട് , ഫ്രാന്‍സിസ് തോട്ടത്തില്‍, ട്രസ്റ്റിമാരായ പയസ് കുന്നേല്‍, ജോണി കാലയത്തിനാല്‍, ദേവസ്യ പടിയാനിക്കല്‍, മാത്യുക്കുട്ടി കറുത്തേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






