മഹിളാ സാഹസ് കേരള യാത്രയ്ക്ക് കാഞ്ചിയാറില്‍ സ്വീകരണം നല്‍കി
മഹിളാ സാഹസ് കേരള യാത്രയ്ക്ക് കാഞ്ചിയാറില്‍ സ്വീകരണം നല്‍കി

ഇടുക്കി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് കാഞ്ചിയാറില്‍ സ്വീകരണം നല്‍കി. കെപിസിസി സെക്രട്ടറി എം എന്‍ ഗോപി ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി കാഞ്ചിയാറില്‍ എത്തിയ ജാഥക്ക് മഹിളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണമൊരുക്കി. ജനുവരി 4ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച യാത്ര സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്ത് സമാപിക്കും. നേതാക്കളായ ജോര്‍ജ് ജോസഫ് പടവന്‍, തോമസ് മൈക്കിള്‍, ഷീന ജേക്കബ്, ജോമോന്‍ തെക്കന്‍, റോയ് എവറസ്റ്റ് . ഇസ സരസന്‍, ലിനു ജോസ്, എംഎം ചക്കോ. ജോര്‍ജ് ജോസഫ് മാപറ, ബിജു വര്‍ഗീസ്,എല്‍സമ, മിനി സണ്ണി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






