മൂന്നാര്‍ പഞ്ചായത്തില്‍ മെഗാ ക്ലീനിങ് ആരംഭിച്ചു
മൂന്നാര്‍ പഞ്ചായത്തില്‍ മെഗാ ക്ലീനിങ് ആരംഭിച്ചു

ഇടുക്കി: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സീറോ വേസ്റ്റ് മൂന്നാര്‍ എന്ന ലക്ഷ്യത്തോടെ മൂന്നാറില്‍ മെഗാ ക്ലീനിങ് നടത്തി. 5 ദിവസങ്ങളിലായി ശുചീകരണം പൂര്‍ത്തിയാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്. ഒരുമയോടെ മാലിന്യമുക്ത മൂന്നാറിനായി കൈകോര്‍ക്കാമെന്ന സന്ദേശമാണ് ഇതിലൂടെ മുമ്പോട്ട് വയ്ക്കുന്നത്. പൊതുജനങ്ങള്‍ക്കൊപ്പം ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധസേവന സംഘടനകളും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. പഞ്ചായത്തിനെ 16 ക്ലസ്റ്ററുകളായി തിരിച്ച് ഓരോ സംഘത്തേയും ഇവിടങ്ങളില്‍ നിയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. മഗാ ശുചീകരണത്തിന് ശേഷം മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെയും കൃത്യമായി സംസ്‌ക്കരിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിച്ച് മുമ്പോട്ട് പോകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
What's Your Reaction?






