വണ്ടിപ്പെരിയാറില്‍ ഭീതിവിതച്ച കടുവയെ മയക്കുവെടി വച്ച് പിടികൂടി
വണ്ടിപ്പെരിയാറില്‍ ഭീതിവിതച്ച കടുവയെ മയക്കുവെടി വച്ച് പിടികൂടി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയിലിറങ്ങിയ കടുവയെ മയക്കുവെടി വച്ചു. വനംവകുപ്പ് വെറ്റിനറി സര്‍ജന്‍ ഡോ. അനുരാജിന്റെ നേതൃത്വത്തില്‍ 3 മയക്കുവെടി വച്ചാണ് കടുവയെ പിടികൂടിയത്. കടുവയെ തേക്കടിയിലെ വനംവകുപ്പ് വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. കാലിനേറ്റ മുറിവ് കാരണം കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയാതെയും വന്യമൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കാന്‍ കഴിയാതെയുമാണ് കടുവ ജനവാസ മേഖലയില്‍ കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച രാവിലെ
വണ്ടിപ്പെരിയാര്‍ അരണക്കല്ലിലെ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന നാരായണന്‍ എന്നയാളുടെ പശുവിനെയും വളര്‍ത്തുന്ന നായയും കടുവ കൊന്നിരുന്നു. തേക്കടിയില്‍ എത്തിച്ചശേഷം കാലിനേറ്റ മുറിവും, മറ്റുരോഗങ്ങള്‍ ഉണ്ടോയെന്നും പരിശോധിച്ചശേഷം ചികിത്സ നല്‍കും.
What's Your Reaction?






