കട്ടപ്പന ഇരട്ടക്കൊലപാതകം മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യം: മൂന്നാം പ്രതി കട്ടപ്പന കോടതിയില്‍ മൊഴി നല്‍കി
കട്ടപ്പന ഇരട്ടക്കൊലപാതകം
ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മൂന്നാം പ്രതിയായ വീട്ടമ്മ കട്ടപ്പന ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി മൊഴി നല്‍കി. ഇരട്ടക്കൊലപാതക കേസില്‍ മാപ്പുസാക്ഷിയാക്കണമെന്ന് തൊടുപുഴ സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് മജിസ്ട്രേറ്റ് അര്‍ച്ചന ജോണ്‍ ബ്രിട്ടോ മുമ്പാകെ മൊഴി നല്‍കിയത്. നേരത്തെ രണ്ടാംപ്രതി കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിഷ്ണു വിജയന്‍(27) മാപ്പുസാക്ഷിയാക്കണമെന്ന് അപേക്ഷയില്‍ മൊഴി നല്‍കിയിരുന്നു.
What's Your Reaction?