ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന്: യുവമോര്‍ച്ച നേതാവ് പൊലീസില്‍ പരാതി നല്‍കി
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന്: യുവമോര്‍ച്ച നേതാവ് പൊലീസില്‍ പരാതി നല്‍കി

ഇടുക്കി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഡോ. ജോസഫ് മക്കേളി എന്നയാള്‍ അപകീര്‍ത്തിപ്പെടുത്തിയതായി ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗൗതം കൃഷ്ണ കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ചതായും ഗൗതം പരാതിയില്‍ ആരോപിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത വിഭാഗം അധ്യാപകന്‍ സംഗമേശന്‍ ഈ പോസ്റ്റിനെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യയില്‍ സമാധാനപരമായി ജീവിക്കുന്ന ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മില്‍ തല്ലിക്കുന്ന രീതിയിലുള്ള സന്ദേശമാണ് പോസ്റ്റിലൂടെ പങ്കു വയ്ക്കപ്പെടുന്നത്. പോസ്റ്റിനെതിരെയും , എഴുതുകയും പങ്കുവയ്ക്കയും ചെയ്ത ആളുകള്‍ക്കെതിരെയും അന്വേഷണം നടത്തുകയും നടപടി ഉണ്ടാകണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
What's Your Reaction?






