റാങ്കുകളുടെ തിളക്കത്തില്‍ മുരിക്കാശേരി പാവനാത്മ കോളേജ്  

റാങ്കുകളുടെ തിളക്കത്തില്‍ മുരിക്കാശേരി പാവനാത്മ കോളേജ്  

May 15, 2025 - 16:25
 0
റാങ്കുകളുടെ തിളക്കത്തില്‍ മുരിക്കാശേരി പാവനാത്മ കോളേജ്  
This is the title of the web page

ഇടുക്കി: എംജി സര്‍വകലാശാല ബിരുദ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ മുരിക്കാശേരി പാവനാത്മാ കോളേജിന് റാങ്കുകളുടെ പൊന്‍തിളക്കം. ബിഎസ്‌സി ഫിസിക്‌സില്‍ നവീന്‍ കെ. ഷിജോ 1-ാം റാങ്കും ദേവിക സന്തോഷ് 2-ാം റാങ്കും അര്‍ജുന്‍ കെ. ശിവന്‍ 3-ം റാങ്കും അഞ്ജലി ബിജു 7-ാം റാങ്കും, ക്രിസ്റ്റി മാര്‍ട്ടിന്‍ 9-ാം റാങ്കും, നന്ദന സാബു 10-ാം റാങ്കും നേടി. ബിഎസ്‌സി കണക്കില്‍ അലീന കുര്യാക്കോസ് 2-ാം റാങ്കും ജെഫി മാത്യു 3-ാം റാങ്കും നയന ഷാജി 4-ാം റാങ്കും അലീന എസ് 5-ാം റാങ്കും അനസ്‌ക സാബു 6-ാം റാങ്കും സാനിയ ബെന്നി 8-ാം റാങ്കും ആല്‍ബിന്‍ സിബി 9-ാം റാങ്കും നേടി. ബി എ മലയാളം വിത്ത് ജേര്‍ണലിസത്തിന് സിസ്റ്റര്‍ അഞ്ചു മരിയ ജോയി ഒന്നാം റാങ്കും സിസ്റ്റര്‍ ജ്യോതിമോള്‍ കെ എസ് രണ്ടാം റാങ്കും നവനി സന്തോഷ് മൂന്നാം റാങ്കും, റോസ്‌മേരി തോമസ് നാലാം റാങ്കും അനന്ദു മനോജ് ഏഴാം റാങ്കും നേടി. ബി എ ഹിസ്റ്ററി വിഭാഗത്തില്‍ ബിനോ ബിജു ഒന്നാം റാങ്കും അനുമോള്‍ ജോര്‍ജ് രണ്ടാം റാങ്കും വൃന്ദ ബിജു മൂന്നാം റാങ്കും സിസ്റ്റര്‍ ജോസ്‌നമോള്‍ ജോബി നാലാം റാങ്കും ജിസ്‌മോന്‍ വര്‍ക്കി അഞ്ചാം റാങ്കും നേടി. അര്‍പ്പണ ബോധമുള്ള അധ്യാപകരും തികഞ്ഞ അച്ചടക്കവുമാണ് വിജയത്തിന് പിന്നിലെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ബെന്നോ പുതിയാപറമ്പില്‍ പറഞ്ഞു. റാങ്ക് ജേതാക്കളെ മാനേജര്‍ മോണ്‍. ജോസ് കരിവേലിക്കല്‍,  പ്രിന്‍സിപ്പല്‍  പ്രൊഫ. ഡോ. ബെന്നോ പുതിയാപറമ്പില്‍, ബര്‍സാര്‍ ഡോ. ജായസ് മറ്റം, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ. ഡോ. സജി ജോസഫ്,  സജി കെ. ജോസ് എന്നിവര്‍ അനുമോദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow