എഎപി മുത്തംകുഴിയില്‍ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
എഎപി മുത്തംകുഴിയില്‍ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി എഎപി മുത്തംകുഴിയില്‍ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തനവും, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും തുടങ്ങി. കോതമംഗലം നിയോജ മണ്ഡലം സെക്രട്ടറി റെജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജി തോമസ് അധ്യക്ഷനായി. ഡല്‍ഹിയിലും പഞ്ചാബിലും പാര്‍ട്ടി നടപ്പിലാക്കിയ ജനക്ഷേമപദ്ധതികളെകുറിച്ച് റെജി ജോര്‍ജ് പറഞ്ഞു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന കനാല്‍ ബണ്ട് റോഡിന്റെ നിര്‍മാണത്തിനായി അഞ്ഞൂറ് ഗുണഭോക്താക്കളെ കൊണ്ട് ഒപ്പിട്ട് പരാതി നല്കി പണി പൂര്‍ത്തികരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പോരാട്ടങ്ങള്‍ പ്രശംസനിയമാണെന്നും റെജി ജോര്‍ജ് പറഞ്ഞു. നാടിന്റെ വികസനത്തോടെപ്പം, മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്ന് എഎപി സീനീയര്‍ സോഷ്യല്‍ മീഡിയ പ്രസിഡന്റ് ഷോജി കണ്ണംപുഴ പറഞ്ഞു. 5 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ കേരളമൊഴികെ രണ്ട് സീറ്റില്‍ എഎപി നേടിയ വിജയം വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തമായ തിരിച്ച് വരവിന്റെ സൂചനയാണെന്ന് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന് പറഞ്ഞു. ലാലു മാത്യു, കുമാരന് സീ കെ, ശാന്തമ്മ ജോര്‍ജ്, വിനോദ് വി സി, ജോസഫ് വര്‍ഗീസ്, ചന്ദ്രന് കെ എസ്, അലന്റോ ലാലു, ചന്ദ്രന് മാളിയേക്കുടി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു
What's Your Reaction?






