കരിന്തരുവി അമ്പലപ്പാറ കുടിവെള്ളപദ്ധതി: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം

കരിന്തരുവി അമ്പലപ്പാറ കുടിവെള്ളപദ്ധതി: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം

Apr 1, 2024 - 21:22
Jul 4, 2024 - 22:08
 0
കരിന്തരുവി അമ്പലപ്പാറ കുടിവെള്ളപദ്ധതി: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം
This is the title of the web page

ഇടുക്കി: ഉപ്പുതറ കരിന്തരുവി അമ്പലപ്പാറ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം വി പി ജോണ്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ട,് എന്നാല്‍ ഇതില്‍ വ്യക്തി വിരോധവും രാഷ്ട്രീയ വിരോധവും തീര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും വി പി ജോണ്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയില്‍ ബ്ലോക്ക് പഞ്ചായത്ത് മോട്ടറും അനുബന്ധ സാധനങ്ങള്‍ സ്ഥാപിക്കലും ആണ് ചെയ്തത്. തുടര്‍ന്ന് ഉപഭോകൃത കമ്മിറ്റിക്കാണ് നടത്തിപ്പുചുമതല. എന്നാല്‍ പദ്ധതി നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ ഉപഭോക്ത കമ്മിറ്റി തയ്യാറായില്ല, മോട്ടോര്‍ കേടായ സാഹചര്യത്തില്‍ കമ്മിറ്റി കൂടുന്നതിന് പഞ്ചായത്തംഗം ഉള്‍പ്പെടെ വീഴ്ച വരുത്തി. മോട്ടറും അനുബന്ധ സാധനങ്ങളും മേടിച്ചതില്‍ യാതൊരു ക്രമക്കേടും ഉണ്ടായിട്ടില്ലെന്നും എസ്റ്റിമേറ്റ് പ്രകാരമുള്ള സാധന സാമഗ്രികള്‍ മാത്രമാണ് മേടിച്ചിട്ടുള്ളതെന്നും വി പി ജോണ്‍ പറഞ്ഞു. ഒപ്പം ഇലക്ഷന്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള രാഷ്ട്രീയ പകപോക്കിന്റെ ഭാഗമായിട്ടാണ് ആരോപണം ഉയര്‍ത്തുന്നത് എന്നും ഡിവിഷന്‍ മെമ്പര്‍ വ്യക്തമാക്കി.

 

What's Your Reaction?

like

dislike

love

funny

angry

sad

wow