ചിന്നക്കനാല്‍- പെരിയകനാല്‍ റോഡ് നിര്‍മാണം നിലച്ചു: ചൂണ്ടയിട്ട് പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍
ചിന്നക്കനാല്‍- പെരിയകനാല്‍ റോഡ് നിര്‍മാണം നിലച്ചു: ചൂണ്ടയിട്ട് പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍

ഇടുക്കി: ചിന്നക്കനാല്‍- പെരിയകനാല്‍ റോഡിന്റെ വെള്ളക്കെട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ ചൂണ്ടയിട്ട് പ്രതിഷേധിച്ചു. ദേശീയപാതയില്‍നിന്ന് ചിന്നക്കനാലിലേക്കുള്ള റോഡിന്റെ നിര്‍മാണം പാതവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. കോടികള്‍ അനുവദിച്ചെങ്കിലും കരാറുകാര്‍ ജോലികള്‍ ഉപേക്ഷിച്ചു. നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും നിര്‍മാണം പുനരാരംഭിക്കാന്‍ നടപടിയുണ്ടായില്ല. ചിന്നക്കനാല്‍, സൂര്യനെല്ലി മേഖലകളില്‍നിന്ന് ആളുകള്‍ക്ക് മൂന്നാറിലെത്താനുള്ള പാതയാണിത്.
What's Your Reaction?






