ഉയരാതെ ഏത്തക്ക വില: കര്‍ഷകര്‍ പ്രതിസന്ധിയില്‍ 

ഉയരാതെ ഏത്തക്ക വില: കര്‍ഷകര്‍ പ്രതിസന്ധിയില്‍ 

Aug 28, 2025 - 10:16
 0
ഉയരാതെ ഏത്തക്ക വില: കര്‍ഷകര്‍ പ്രതിസന്ധിയില്‍ 
This is the title of the web page

ഇടുക്കി: ഓണക്കാലമടുത്തിട്ടും ഏത്തക്ക വില ഉയരാത്തത് കര്‍ഷകര്‍ക്ക് പ്രതിസന്ധിയാകുന്നു. നിലവില്‍ ലഭിക്കുന്നത് 40 രൂപയില്‍ താഴെയാണ്. 55 രൂപയെങ്കിലും ലഭിക്കാതെ കൃഷി ലാഭകരമായി മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്തവണത്തെ പ്രതികൂല കാലാവവസ്ഥയില്‍ ഉല്‍പാദനത്തിലും കുറവുണ്ടായി. ഇതിനൊപ്പം വില ഇടിയുകയും ചെയ്തതോടെ ഒരു കുലവെട്ടി വിറ്റാല്‍ 300 രൂപപോലും ലഭിക്കാത്ത അവസ്ഥയാണ്. വിത്ത് വയ്ക്കുന്നത് മുതല്‍ കുലവെട്ടുന്നത് വരെയുള്ള പരിപാലന ചിലവ് കണക്ക് കൂട്ടിയാല്‍ വാഴ ഒന്നിന് 350 രൂപ മുതല്‍ മുടക്കാണ്. കാലവര്‍ഷത്തിലുണ്ടായ ശക്തമായ കാറ്റില്‍ വ്യാപാകമായി ഏത്തവാഴകള്‍ ഒടിഞ്ഞുവീണ് നശിച്ചിരുന്നു. വേണ്ടരീതിയിലുള്ള സര്‍ക്കാര്‍ സഹായങ്ങളും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. കൃഷിപരിപാലനത്തിന് ചിലവേറുകയും വില ഇടിയുകയും ചെയ്തതോടെ കര്‍ഷകര്‍ കടബാധ്യതയിലേയ്ക്കും കൂപ്പുകുത്തി. ബാങ്ക് വായ്പയെടുത്ത് പാട്ടത്തിനെടുത്ത സ്ഥലത്താണ് പല കര്‍ഷകരും ഏത്തവാഴ കൃഷി ഇറക്കിയിരിക്കുന്നത്. വിലയിടിവില്‍ മുടക്ക് മുതല്‍ പോലും തിരിച്ച് കിട്ടാത്ത സാഹചര്യത്തില്‍ അടുത്ത തവണ കൃഷി തുടരാനാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow