അടിസ്ഥാന സൗകര്യ വികസനം: പുളിയന്‍മല ശിവലിംഗ പളിയക്കുടിക്ക് 1 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍
അടിസ്ഥാന സൗകര്യ വികസനം: പുളിയന്‍മല ശിവലിംഗ പളിയക്കുടിക്ക് 1 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: പുളിയന്‍മല ശിവലിംഗ പളിയക്കുടി ഉന്നതിയുടെ വികസനത്തിന് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ അനുവദിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന പദ്ധതികള്‍ നടപ്പാക്കും. റോഡ്, നടപ്പാത, കുടിവെള്ളം, കളിസ്ഥലം, വീടുകളുടെ നവീകരണം തുടങ്ങിയവ നടപ്പാക്കും. നഗരസഭ കൗണ്‍സിലര്‍, നിര്‍വഹണ ഏജന്‍സി, ഉന്നതിയില്‍നിന്നുള്ള അഞ്ച് പ്രതിനിധികള്‍ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. ഉന്നതിയിലുള്ളവര്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കും. കട്ടപ്പന നഗരസഭയിലെ കടമാക്കുഴി, കൗന്തി ഉന്നതികളുടെ നവീകരണം ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?






